വാരണാസി: കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ കൂടുതൽ ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിൽ അവർ സംപൂജ്യരായി മാറുമെന്നും മോദി പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.
വയനാട്ടിലേക്ക് ഒളിച്ചോടി പോയ രാഹുൽ ഗാന്ധി ഇപ്പോൾ റായ്ബറേലിയിൽ തിരിച്ചെത്തിയിരിക്കുകയാണെന്നും മോദി പരിഹസിച്ചു. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയാണ് ഞങ്ങളെ ലക്ഷ്യം. കോൺഗ്രസിന് 40 സീറ്റ് പോലും പിന്നിടാനാവില്ലെന്നും മോദി പറഞ്ഞു.
ഗംഗാ മാതാവ് തന്നെ ദത്തെടുക്കുകയായിരുന്നു. ഗംഗാ മാതാവ് വിളിച്ചത് കൊണ്ടാണ് ഇവിടെ വന്നത്. എന്ത് ചെയ്യുമ്പോഴും ഗംഗാ മാതാവിനെ പ്രാർഥിക്കാറുണ്ടെന്ന് മോദി പറഞ്ഞു. ജനങ്ങളുടെ സ്നേഹം കാണുമ്പോൾ തന്റെ ഉത്തരവാദിത്തം വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
pm-gets-emotional-recalls-10-year-bond-with-varanasi-before-nomination-1287770

