തൃശൂർ: കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി സുഹൃത്തുക്കള്‍ക്ക് നൽകിയത് ‘ആവേശം’ മോഡൽ പാർട്ടി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ കുറ്റൂർ സ്വദേശി അനൂപാണ് സുഹൃത്തുക്കൾക്ക് പാർട്ടി നൽകിയത്. ആവേശം സിനിമയുടെ ഡയലോഗ് ചേർത്ത് ഇതിന്റെ റീൽ ഇറക്കിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചാവിഷയമായിരിക്കുകയാണ്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള 60ത്തോളം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്.
ആവേശം സിനിമയിലെ ‘ എടാ മോനെ’ എന്ന ഡയലോഗിനൊപ്പം അതിലെ തന്നെ വൈറൽ സോംഗും ഉൾപ്പെടുത്തിയാണ് റീൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ചിത്രീകരിച്ച വയലിൽ പതിവിൽ കൂടുതൽ ആളുകളെ കണ്ടതിനാൽ അത് തിരക്കാനെത്തിയ പോലീസിനെയും വീഡിയോയുടെ ഭാഗമാക്കുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം. അന്വേഷിക്കാനെത്തിയ പോലീസിന് കിട്ടിയ വിശദീകരണം തന്റെ അച്ഛന്റെ മരണ ശേഷം നടക്കുന്ന ചില ചടങ്ങുകളുടെ ഭാഗമായി ഒത്തുചേർന്നതെന്നായിരുന്നു.

