വാരാണസി: ലോക്സഭാ തിരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ നേതാക്കളുടെയും ബിജെപി മുഖ്യമന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് കളക്ടറേറ്റിലെത്തി പത്രിക സമർപ്പിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് പത്രിക സമർപ്പിച്ചത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി ഒതുക്കിയെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിനുള്ള മറുപടി കൂടിയായിരുന്നു യോഗിയുടെ സാന്നിധ്യം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, മറ്റ് നിരവധി എൻഡിഎ നേതാക്കൾ തുടങ്ങിയവർ നരേന്ദ്രമോദിയുടെ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു..
Discussion about this post