തിരുവനന്തപുരം∙ മിൽമ തിരുവനന്തപുരം മേഖലാ യൂണിയന് ജീവനക്കാര്‍ സമരത്തിൽ. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിലെ പാൽ വിതരണം തടസപ്പെട്ടേക്കും. ഐഎൻടിയുസി-സിഐടിയു സംഘടനകളിലെ ജീവനക്കാർ സമരം ചെയ്യുന്നത്.
അനധികൃത നിയമനം ചെറുക്കാൻ ശ്രമിച്ച 40 ഓളം ജീവനക്കാർക്കെതിരേ പൊലീസ് കള്ളക്കേസ് എടുത്തതായും ആരോപണമുണ്ട്. ഇത് പിൻവലിക്കണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. രാവിലെ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാൻ മിൽമ മാനേജ്മെന്റോ സർക്കാരോ ഇടപെട്ടിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.
Discussion about this post