ചെന്നൈ: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയില്‍ എല്‍ടിടിഇ വളരുന്നതിനാല്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ സെക്ഷനുകൾ പ്രകാരമാണ് നിരോധനം നീട്ടിയിരിക്കുന്നത്. എൽടിടിഇ ഇപ്പോഴും രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തുടരുന്നുവെന്ന് കണ്ടെത്തിയതിനാലാണ് നിരോധനം നീട്ടിയതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
2009ൽ ശ്രീലങ്കയിൽ പട്ടാള നീക്കത്തിലൂടെ തറ പറ്റിച്ചെങ്കിലും വിശാല തമിഴ് രാജ്യം എന്ന ആശയത്തിൽ നിന്ന് പിന്മാറിയിട്ടില്ല. ഇതിനു വേണ്ടി അന്താരാഷ്ട്രതലത്തിൽ ഫണ്ട് സ്വരൂപിക്കുന്നതായും പ്രവർത്തനം തുടരുന്നതായും തകർന്നു പോയ സംഘടനയെ വീണ്ടും ഒരുമിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
Discussion about this post