തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരം കടുക്കുന്നതിനിടെ ചർച്ചയ്ക്ക് തയാറായി മന്ത്രി കെ.ബി.ഗണേഷ് കുമാർ. മന്ത്രിയുടെ ചേംബറിൽ നാളെ വൈകിട്ട് മൂന്നിനാണ് ചർച്ച. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളെയും മന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

