ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി മാലിവാള്‍ ഉന്നയിച്ച ആരോപണം ശരിവെച്ച് ആം ആദ്മി. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് ആരോപണം ശരിവച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കെജരിവാള്‍, ഈ വിഷയം ഗൗരവമായാണ് കാണുന്നതെന്നും ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഞ്ജയ് സിംഗിന്റെ പ്രതികരണം.
ഇന്നലെ രാവിലെ കെജ്രിവാളിന്റെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ കൈയേറ്റം ചെയ്തുവെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. സ്വാതി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. കെജ്രിവാളിന്റെ സഹായി തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു സ്വാതിയുടെ പരാതി. മോശം പെരുമാറ്റം ഉണ്ടായതിനു പിന്നാലെ അവര്‍ പോലീസ് കണ്ട്രോള് റൂമിലേക്ക് പരാതിപ്പെടുകയും ചെയ്തിരുന്നു.
Discussion about this post