കോഴിക്കോട്: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലാണ് പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി ആക്രമിച്ചതെന്ന് മര്‍ദനത്തിനിരയായ യുവതി. 150 പവനും കാറും സ്ത്രീധനമായി കിട്ടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നു പറഞ്ഞാണു രാഹുല്‍ മര്‍ദിച്ചതെന്നും യുവതി പറഞ്ഞു.
അതേസമയം രാഹുലിന് മുമ്പ് രണ്ട് വിവാഹങ്ങള്‍ ഉറപ്പിച്ചിരുന്നെന്നും പെണ്‍വീട്ടുകാര്‍ പിന്‍വാങ്ങുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു. സ്വഭാവ ദൂഷ്യമാണ് രണ്ട് വിവാഹങ്ങളും മുടങ്ങാന്‍ കാരണമെന്നും പിതാവ് പറഞ്ഞു. രാഹുല്‍ വിവാഹത്തട്ടിപ്പുകാരനെന്നും പിതാവ് ആരോപിച്ചു.
മുടങ്ങിപ്പോയ രണ്ട് വിവാഹാലോചനകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലീസുകാരനും രാഹുലും സുഹൃത്തുക്കളെപ്പോലെയാണ് സംസാരിച്ചതെന്നും തങ്ങള്‍ ചെല്ലുന്നതിന് മുമ്പേ രാഹുലും കൂട്ടുകാരും അവിടെയെത്തിയിരുന്നുവെന്നും അച്ഛൻ ആരോപിച്ചു. പൊലീസുകാര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു.

