ലക്‌നൗ: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ കുട്ടികളുള്ളവര്‍ എന്നത് മുസ്‍ലിംകളെ ഉദ്ദേശിച്ചാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. താന്‍ ഹിന്ദുക്കളെന്നോ, മുസ്‍ലിംകളെന്നോ പറഞ്ഞിട്ടില്ലെന്ന് മോദി വിശദീകരിച്ചു. ഹിന്ദു, മുസ്‍ലിം രാഷ്ട്രീയം കളിക്കുന്ന ദിവസം തനിക്ക് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിൽ തനിക്കുള്ള പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരു കൂട്ടം ആളുകൾ പ്രവർത്തിക്കുന്നത് ബിജെപി മുസ്ലീം സമുദായത്തിനെതിരാണെന്നുള്ളത് അവർ പുറത്തുവിടുന്ന സന്ദേശമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

