കൊല്‍ക്കത്ത: പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീര്‍ നമ്മുടേതാണ്, അതു തിരിച്ചു പിടിക്കുന്നത് തടയാന്‍ പാകിസ്ഥാന് കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാളിലെ ഹൗറയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ കശ്മീരില്‍ പ്രതിഷേധം ശക്തമായിരുന്നു. ബിജെപി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതോടെ കശ്മീര്‍ ശാന്തമായി. നരേന്ദ്രമോദിയുടെ സ്വാധീനഫലമായി കശ്മീരില്‍ ഹര്‍ത്താലുകളോ സമരങ്ങളോ ഇല്ലാതെ സമാധാനത്തിന്റെ പാതയിലായി. അതേസമയം പാക് അധീന കശ്മീരില്‍ പ്രതിഷേധങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് ആസാദി മുദ്രാവാക്യം മുഴങ്ങിയത് നമ്മുടെ കശ്മീരിലായിരുന്നെങ്കില്‍ ഇപ്പോള്‍, അത് പാക് അധീന കശ്മീരിലാണ്. മുമ്പ് കല്ലേറ് നടന്നത് നമ്മുടെ കശ്മീരിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് പാക് അധീന കശ്മീരിലാണ്. സമാധാനം കൈവരിച്ചതോടെ കശ്മീരില്‍ ടൂറിസം രംഗവും മികച്ച നേട്ടത്തിലാണ്. രണ്ടു കോടി ടൂറിസ്റ്റുകളാണ് കശ്മീരിലെത്തിയത്. ഇത് പുതിയ റെക്കോഡാണെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post