പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ട തുലാപ്പള്ളി നാറാണം തേട്ടില്‍വച്ചായിരുന്നു അപകടം.
ഇറക്കവും വളവും ഉള്ള മേഖലയില്‍ വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

