കണ്ണൂർ: ട്രഷര്‍ ഹണ്ട് മോഡലില്‍ എം.ഡി.എം.എ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് മഷൂദ്(24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ആസാദ്(27) എന്നിവരാണ് പിടിയിലായത്. 207 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്നും എക്സൈസ് കണ്ടെടുത്തു.
എം.ഡി.എം.എ ഒളിപ്പിച്ച് വെച്ച് സ്ഥലത്തിന്റെ ഫോട്ടോ ഇടപാടുകാർക്ക് അയച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. തുടർന്ന്, മൊബൈൽ ഫോൺ എയർപ്ലേൻ മോഡിലാക്കുന്നതോടെ ഇവരുടെ ലൊക്കേഷൻ അധികൃതർക്ക് ലഭ്യമാകില്ലെന്ന് കരുതിയാണ് പ്രതികൾ ഈ രീതിയിൽ വിൽപന നടത്തുന്നത്. ലഹരിമരുന്ന് ഇടപാടുകാർക്ക് ലഭ്യമായതിന് ശേഷമാണ് പ്രതികൾ പണം സ്വീകരിക്കുക.

