ലഖ്നോ: കോൺഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിതുടങ്ങിയതിന് എതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. അതിനു മറുപടിയായാണ് മോദിയുടെ വെല്ലുവിളി. ദശകങ്ങളായി അഭയാർഥികളെ കോൺഗ്രസ് പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അവരുടെ ആവശ്യങ്ങൾ ഒരിക്കലും കണക്കിലെടുത്തില്ലെന്നും മോദി ആരോപിച്ചു. ഉത്തർപ്രദേശിലെ അസംഖഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയിരുന്നു അദ്ദേഹം.
”നിങ്ങളുടെ മുഖംമൂടിയാണ് വലിച്ചു കീറിയിരിക്കുന്നത്. കാപട്യക്കാരും വർഗീയ വാദികളുമാണ് നിങ്ങൾ. 60 വർഷം ഈ നാടിനെ നിങ്ങൾ വർഗീയ വിദ്വേഷത്തിന്റെ തീയിൽ എരിച്ചു. ഇത് മോദിയുടെ ഉറപ്പാണ്. ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്. നിങ്ങൾക്ക് സി.എ.എ റദ്ദാക്കാനാവില്ല.”-മോദി പറഞ്ഞു.
വിഭജനത്തിന്റെ ഇരയായവർക്ക് പൗരത്വം നൽകുന്ന പ്രവർത്തനങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി ലോകം മുഴുവൻ തിരിച്ചറിയുകയാണെന്നും മോദി പറഞ്ഞു.
Discussion about this post