തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂരമർദനം. ഭാര്യയെ വനത്തിൽ എത്തിച്ച് വെട്ടിപ്പരുക്കേൽപ്പിച്ച ഭർത്താവ്, കാൽമുട്ടുകൾ അടിച്ചുതകർത്തു. ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഗിരിജ ഷൈനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കാനെന്ന പേരിൽ സോജി ഭാര്യയെ വനത്തിലേക്ക് കൊണ്ട് പോയത്. തുടർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചുറ്റിക ഉപയോഗിച്ചാണ് സോജി ഭാര്യയുടെ കാൽമുട്ടുകൾ അടിച്ചുതകർത്തത്. തുടർന്ന് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു
Discussion about this post