ന്യൂഡൽഹി: സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ സഹായി ബിഭാവ് കുമാറിന് സമൻസ്. ദേശീയ വനിതാ കമ്മീഷനാണ് ബിഭാവ് കുമാറാണ് സമൻസ് അയച്ചത്. മെയ് 17 ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം.
നേരത്തെ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് അരവിന്ദ് കെജ്രിവാളിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗം തന്നെ ആക്രമിച്ചെന്നാണ് എഎപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ ആരോപിച്ചത്.
ഇതിനിടെ ബുധനാഴ്ച ഇയാളെ കെജ്രിവാളിനൊപ്പം ലഖ്നൗ വിമാനത്താവളത്തിൽ കണ്ടത് വലിയ ചർച്ചയായിരുന്നു. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Discussion about this post