പാലക്കാട്: ജില്ലയില്‍ പെട്രോള്‍ പമ്പുകളില്‍ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന ആതിക്രമങ്ങളില്‍ നിലപാട് കടുപ്പിച്ച് സംഘടന. ജീവനക്കാരുടെ ജീവന് സംരക്ഷണം വേണമെന്നും ശ ക്തമായ നടപടികളുണ്ടായില്ലെങ്കില്‍ രാത്രികാലങ്ങളില്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കാനാണ് പമ്പുടമകളുടെ തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ തലത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും പമ്പ് ജീവനക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെറ്റിട്ടുണ്ട്. പാലക്കാട് യുവാക്കള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച പശ്ചാത്തലത്തിലാണ് സംഘടനകളുടെ തീരുമാനം.

