തിരുവനന്തപുരം:സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് വെളിപ്പെടുത്തി മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം.സമകാലിക മലയാളം വാരികയില്‍ എഴുതുന്ന സോളാര്‍ സമരത്തിന്റെ കഥയിലാണ് വെളിപ്പെടുത്തിൽ. രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് വഴിയാണ് സി.പി.എം ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. എന്നാൽ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നു. താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകൾക്ക് ഇടനില നിന്നിരുന്നെന്നുമാണ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ.
അതേസമയം ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് സിപിഎം നേതാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും. ജോണ്‍ മുണ്ടക്കയത്തിന്റെ ആരോപണം ഭാവനാസൃഷ്ടി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജോണ്‍ മുണ്ടക്കയം പറഞ്ഞതില്‍ പാതി സത്യമുണ്ട്. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചിരുന്നു. കൈരളി ഓഫീസില്‍ ഇരിക്കെ ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലാണ് വിളിച്ചത്. അദ്ദേഹമാണ് ഫോണ്‍ തന്റെ കയ്യില്‍ തന്നത്. സര്‍ക്കാര്‍ ഏത് നിലയ്ക്കുള്ള ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Discussion about this post