തിരുവനന്തപുരം: ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് ‘നാച്ചുറല്‍ റോയല്‍ സലൂണ്‍’ ഉടമയും മാര്‍ത്താണ്ഡം സ്വദേശിയുമായ ഷീല(55)യെയാണ് സ്ഥാപനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ട്യൂഷന് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെ ട്യൂഷന് സെന്ററിലെ കുട്ടികളാണ് ദുര്‍ഗന്ധം ശ്രദ്ധയിൽ പെട്ടത് അറിയിച്ചത്. തുടര്‍ന്ന് കെട്ടിട ഉടമയായ കണ്ണേറ്റുമുക്ക് സ്വദേശി ഷാജിയെ വിവരമറിയിച്ചു. തമ്പാനൂര്‍ പോലീസും സ്ഥലത്തെത്തി ബ്യൂട്ടി പാര്‍ലറിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഷീലയെ മരിച്ചനിലയില്‍ കണ്ടത്.
സ്ഥാപനത്തിന്റെ വാതില്‍ അകത്തു നിന്ന് പൂട്ടിയനിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകര്‍ത്താണ് പോലീസ് സംഘം അകത്തുകടന്നത്. മരിച്ച ഷീലയ്ക്ക് ശാരീരിക അവശതകളുണ്ടായിരുന്നതായാണ് വിവരം. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ തൈക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയാണ്.
Discussion about this post