കൊച്ചി: അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2019 ല്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഈ മേഖലയിലെ സാധ്യത താന്‍ തിരിച്ചറിഞ്ഞതെന്നും തുടര്‍ന്നാണ് ഇയാള്‍ ഇരകളെ തേടി തുടങ്ങിയതെന്നുമാണ് സബിത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴി.
പാലക്കാട് സ്വദേശി ഷെമീര്‍ എന്നയാളെയാണ് സബിത്ത് വൃക്ക നല്‍കാനായി കേരളത്തില്‍ നിന്ന് ഇറാനില്‍ എത്തിച്ചത് . ഷെമീറിനായുള്ള അന്വേഷണത്തില്‍ ആണ് പൊലീസ്. ഇയാളെ കണ്ടെത്തി പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കാനാണ് തീരുമാനം. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസര്‍ പൊലീസിനോട് പറഞ്ഞത്.
അവയവക്കടത്തിനായി സബിത്ത് കടത്തിയത് എന്നു കരുതുന്ന ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരാണ്. ഇവര്‍ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളാണോ അതോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്തതാണോ എന്നത്തിൽ വ്യക്തതവരാനുണ്ട് .
Discussion about this post