തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇ ഡി റിപ്പോർട്ട് നൽകി. 155 പേർ 404 തവണയായി 1.02 കോടി രൂപ സംഭാവന നൽകിയെന്നും എന്നാൽ സംഭാവനകൾ 55 പാസ്‌പോർട്ടുകളുമായി മാത്രമേ ബന്ധിപ്പിച്ചിട്ടുള്ളുവെന്നുമാണ് റിപ്പോർട്ട്.
2014–-2022 കാലയളവിൽ പണം നൽകിയ പലരുടെയും പാസ്‌പോർട്ട് നമ്പർ, ക്രെഡിറ്റ് കാർഡ് നമ്പർ, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സമാനമാണ്. കാനഡ, അമേരിക്ക, മിഡിൽ ഈസ്‌റ്റ്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ രാജ്യങ്ങളിൽ നിന്നാണ് പണമെത്തിയതെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു.
വിദേശവിനിമയ ചട്ടവും ജനപ്രാതിനിധ്യ നിയമവും എഎപി ലംഘിച്ചെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു. 2021ൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ച ഇഡി കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു .
Discussion about this post