തിരുവനന്തപുരം: പോത്തൻകോട് ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ഇടത്തറ വാർഡിൽ ചുമടുതാങ്ങി വിളയിൽ ശ്രീകലയാണ് മരിച്ചത്. മഴയത്ത് കുതിർന്ന ചുമരിടിഞ്ഞ് ശ്രീകലയുടെ മേലെ വീഴുകയായിരുന്നു.
വീടിനു പിന്നിലെ മേൽക്കൂരയില്ലാത്ത പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞത്. രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

