The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

‘ധൈര്യവും രാജ്യസ്‌നേഹവും നല്‍കിയത് ആര്‍എസ്എസ്’; മുൻ ആര്‍.എസ്.എസ്. പ്രവർത്തകൻ, സംഘടനയിലേക്ക് മടങ്ങാൻ തയ്യാറെന്ന് ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
May 21, 2024, 02:01 pm IST
in Kerala
FacebookWhatsAppTwitterTelegram

കൊല്‍ക്കത്ത: താനൊരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നുവെന്ന് ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്. കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അദ്ദേഹം തിങ്കളാഴ്ച നടത്തിയ വിരമിക്കല്‍ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയില്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു. മറ്റ് ജഡ്ജിമാരുടേയും ബാര്‍ അംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു പ്രസംഗം.

കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അപ്രിയമുണ്ടാകാം. എങ്കിലും, കുട്ടിക്കാലം മുതല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിനോട് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതും, ധൈര്യവും രാജ്യസ്‌നേഹവും നല്‍കിയതും ആര്‍എസ്എസ് ആണ്. മറ്റുള്ളവരോട് തുല്യ വീക്ഷണവും പുലര്‍ത്താനും എല്ലാറ്റിനുമുപരിയായി ജോലിയോടുള്ള പ്രതിബദ്ധതയും ആര്‍എസ്എസ് സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പഠിച്ചത് എന്നും ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞു. അതുകൊണ്ടുതന്നെ ആ സംഘടനയോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു ‘ -അദ്ദേഹം പറഞ്ഞു.

അവര്‍ എന്തെങ്കിലും സഹായത്തിനോ എന്നാല്‍ സാധ്യമാകുന്ന പ്രവര്‍ത്തനത്തിനോ എന്നെ ക്ഷണിക്കുകയാണെങ്കില്‍ അതിലേക്ക് തിരികെ പോകാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ജീവിതത്തില്‍ തെറ്റൊന്നും ചെയ്യാത്തതിനാല്‍ ഞാന്‍ ആ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ട്, കാരണം ആ സംഘടനയും എപ്പോഴും ശരിയുടെ ഭാഗത്താണ്. ഞാനൊരു നല്ല മനുഷ്യനായതിനാല്‍ ഒരിക്കലുമൊരു മോശം സംഘടനയുടെ ഭാഗമാകാന്‍ സാധിക്കില്ല.’ -അദ്ദേഹം തുടര്‍ന്നു.

ജോലിയില്‍ പ്രവേശിച്ചശേഷം 37 കൊല്ലം ആര്‍.എസ്.എസ്സില്‍ നിന്ന് വിട്ടുനിന്നതായും അദ്ദേഹം വ്യക്തമാക്കി. തന്റെ ജീവിതത്തില്‍ ഒരു പുരോഗതിക്കും താന്‍ ആര്‍.എസ്.എസ്സിനെ ഉപയോഗിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് സംഘടനയുടെ തത്വങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവനാകട്ടെ പണക്കാരനാകട്ടെ, കമ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ തൃണമൂലുകാരനോ ബി.ജെ.പിക്കാരനോ ആകട്ടെ, താന്‍ എല്ലാവരോടും ഒരേപോലെയാണ് പെരുമാറിയതെന്നും ജസ്റ്റിസ് ചിത്തരഞ്ജന്‍ കൂട്ടിച്ചേര്‍ത്തു. 2022 ജൂണ്‍ 20-നാണ് അദ്ദേഹം കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലം മാറിയെത്തിയത്.

 

Tags: calcutta-high-courtfarewell-speechFEATUREDjudgeMAINrss-member
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

System Kodowania Promocyjny Vulkan Vegas Casino: Bonusy I Zniżki

Vulkan Vegas Kasyno Przez Internet Recenzja, Bonusy I Reklamy

Nadprogram Vulkan Vegas: Kody Rejestracyjne + Zniżki Z Brakiem Depozytu

Blaze Application Download Apostas Apk Afin De Android E Ios

Fatboss Casino, Essentiel Jeux Des Plus Élevé Fournisseur

Fatboss Casino Opinion 2025 Bonus 100% Max 1 Essentiel + Essentiel Spins

Casino Fatboss Français ️ Avis Et Connexion En Bonus Et Retrait

Betano Software: Asi Como Baixar Aplicativo Zero Android Apk E Ios

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies