പുനെ: കൗമാരക്കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവിന് നേരെ ജനകൂട്ടത്തിന്റെ പ്രതിഷേധം. പ്രതിയെ പുനെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തടയുകയും മഷി എറിയുകയും ചെയ്താണ് പ്രതിഷേധിച്ചത്.
17 കാരന്റെ പിതാവിനെതിരെ ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. കോടതി കൗമരക്കാരന്റെ പിതാവിനെ മെയ് 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഞായറാഴ്ച്ച പുലര്‍ച്ചെ 3.15 നാണ് സംഭവം. ക്ലബ്ബില്‍ പാര്‍ട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. അനിസ് ദുധിയയും ഭാര്യ അശ്വിനി കോസ്റ്റയുമാണ് മരിച്ചത്. കോസ്റ്റ സംഭവസ്ഥലത്തും ദുധിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. അപകടത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
Discussion about this post