കൊച്ചി: അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ പിടിയിലായ സബിത്ത് നാസര്‍ ഇടനിലക്കാരന്‍ അല്ലെന്നും, മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇയാളുടെ ഫോണിൽ നിന്ന് പണം ഇടപാട് രേഖകൾ കണ്ടെത്തി. കൊച്ചി സ്വദേശിയായ സാബിത്തിന്റെ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു.
ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയതായും അന്വേഷണം സംഘം പറഞ്ഞു. ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. അവയവക്കടത്ത് സംഘത്തിലെ പ്രധാനികള്‍ ഉത്തരേന്ത്യക്കാരാണെന്നും സബിത്ത്, സുഹൃത്ത് കൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അവയവം സ്വീകരിക്കാനുള്ളവരെയും നൽകാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണ്.30 മുതൽ 40 ലക്ഷം രൂപ വരെയുള്ള പാക്കേജ് പറഞ്ഞു ഉറപ്പിക്കും. ശേഷം ഇറാനിലേക്ക് കൊണ്ടുപോകുന്നതാണ് രീതി. ക്രിപ്റ്റോ കറൻസി വഴിയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതെന്നും ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post