ന്യൂഡൽഹി: തെക്കേയിന്ത്യയിൽ എൻഡിഎ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം പ്രതീക്ഷയുടെ പട്ടികയിലാണെന്നും ചുവന്ന ഇടനാഴികൾ കാവിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 4 ന് ചരിത്ര വിജയം നേടുമെന്നും സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തെക്കേയിന്ത്യ കാവിയണിയും. കേരളം പ്രതീക്ഷയുടെ പട്ടികയിലാണെന്നും തമിഴ്നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലും പഞ്ചാബിലെയും പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. എൻഡിഎ കേവല ഭൂരിപക്ഷം പിന്നിട്ടു കഴിഞ്ഞു. വോട്ടർമാരുടെ ഊർജ്ജം പ്രഖ്യാപിത ലക്ഷ്യത്തേക്കാൾ മികച്ച വിജയം നൽകുമെന്നതിൻ്റെ സൂചനയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

