കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിയാദ്, അബുദാബി, മസ്കറ്റ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. കാലിക്കറ്റ്- റിയാദ് വിമാനം രാത്രി 8. 25 നും അബുദാബിയിലേക്കുള്ള രാത്രി 10.05 നും മസ്കറ്റിലേക്കുള്ള രാത്രി 11.10 നു പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.
നേരത്തെ കരിപ്പൂരില്‍ നിന്നും രണ്ടു വിമാനങ്ങള്‍ യാത്ര പുറപ്പെടാന്‍ വൈകിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതില്‍ അബുദാബിയിലേക്കുള്ള വിമാനം യാത്ര തിരിച്ചു. ടേക്ക് ഓഫിന് അടക്കമുള്ള ബുദ്ധിമുട്ടുകളെത്തുടര്‍ന്നാണ് വിമാനസര്‍വീസുകള്‍ വൈകുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
Discussion about this post