മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. സംഭവത്തിന് പിന്നാലെ, ഫാക്ടറിയിൽനിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. അഗ്നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്. തീ അണയ്ക്കുന്നതിനായി നാലുമണിക്കൂറിലേറെ സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ഫാക്ടറിയിൽ നിന്ന് വൻ ശബ്ദത്തോടെ മൂന്ന് സ്ഫോടനങ്ങൾ കേട്ടതായാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. നിരവധി പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിലവിൽ, എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
.
Discussion about this post