ഇടുക്കി: ബാർകോഴ ആരോപണം വിവദമായിരിക്കെ, വിഷയം ഗൗരവമുള്ളതാണെന്ന മുന്നറിയിപ്പുമായി എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ.കെ.ശിവരാമൻ. ‘‘എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും, ഈ പണം എവിടേക്കാണ് പോകുന്നത്? പണമുണ്ടെങ്കിൽ സർക്കാരിനെ സ്വാധീനിക്കാൻ കഴിയുമെന്നു പറയുന്നത് ഗൗരവമുള്ള കാര്യമാണ്. ഇതു സംബന്ധിച്ച് അടിയന്തര പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കഥയാണോ ഇതെന്ന് തിരിച്ചറിയണം. വെളിപ്പെടുത്തലിനെ കുറിച്ച് സര്‍ക്കാര്‍ അടിയന്തര അന്വേഷണം നടത്തണമെന്നും കെ.കെ.ശിവരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ബാറുടമകൾ വിചാരിച്ചാൽ സംസ്ഥാന സർക്കാർ വഴങ്ങിക്കൊടുക്കും എന്ന ധാരണയുണ്ടാകുന്നത് ശരിയല്ലെന്ന് ശിവരാമൻ പിന്നീട് മാധ്യമങ്ങളോടും പ്രതികരിച്ചു.
ഇങ്ങനെ ധാരണ ഉണ്ടാക്കാനുള്ള ആസൂത്രിത ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഗൂഢാലോചന നടത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നുണ്ടെന്നും ശിവരാമൻ പറഞ്ഞു.
Discussion about this post