ന്യൂദൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ന്യൂദൽഹി ലോക് സഭാ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാൻ. അറുപത്തിയേഴാം നമ്പർ പോളിങ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാരതം ഉടൻ തന്നെ ലോകത്തിലെ ഒരു മഹാശക്തിയായി മാറുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഗവര്‍ണര്‍ പ്രതികരിച്ചു.
ഇത് ജനാധിപത്യത്തിന്റെ ഉത്സവമാണിതെന്നും ഇന്ത്യയിലെ ജനങ്ങളുടെ പരമാധികാരത്തിന്റെ അവകാശങ്ങളുടെ ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഡല്‍ഹിയിലെ പോളിങ് ബൂത്തിൽ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വോട്ട് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ആദ്യ മണിക്കൂറില്‍ പശ്ചിമ ബംഗാളിലാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയതെന്നാണ് കണക്ക്. 16.54 ശതമാനം വോട്ടാണ് രാവിലെ 9 മണിവരെ മാത്രം പശ്ചിമ ബംഗാളില്‍ രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് (12.33), ജാര്‍ഖണ്ഡ് (11.74), ബിഹാര്‍ (9.66), ദല്‍ഹി (8.94), ജമ്മു കശ്മീര്‍ (8.89), ഹരിയാന (8.31), ഒഡിഷ (7.43) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയിരിക്കുന്ന പോളിങ്.
Discussion about this post