തിരുവനന്തപുരം: ബാര്‍കോഴ ആരോപണം സംബന്ധിച്ച് എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഡിജിപിക്കു നൽകിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്നതായിരുന്നു മന്ത്രിയുടെ ആവശ്യം. ശബ്ദരേഖയിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും പരാതിയില്‍ മന്ത്രി സൂചിപ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയശേഷം ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കും.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് നീക്കം. ബാറുടമകൾ രണ്ടു ലക്ഷംരൂപ വീതം പിരിക്കണമെന്നാണ് ബാർ അസോസിയേഷന്‍ നേതാവ് അനിമോന്റെ ശബ്ദ സന്ദേശത്തിലുള്ളത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും അടക്കം ശബ്ദരേഖയിൽ പറയുന്നു. സംഭവത്തില്‍ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ പരാതിയുമായി മന്ത്രി രംഗത്തെത്തിയത്.
Discussion about this post