കണ്ണൂർ: ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതിയുെ വെളിപ്പെടുത്തൽ. വൃക്ക നൽകാൻ 9 ലക്ഷം രൂപ വാഗ്ദാനം ചെയ്തതെന്നാണ് വെളിപ്പെടുത്തൽ. പിൻമാറിയതോടെ ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. ബെന്നി എന്ന ഇടനിലക്കാരനാണ് യുവതിയുടെ ഭർത്താവിനെ സമീപിച്ചതെന്നും. കണ്ണൂരിൽ നിന്ന് 48 ഓളം പേർ ഈ കെണിയിൽ വീണിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. ഒരു വർഷത്തിലധികമായി യുവതിയുടെ വിവിധ ടെസ്റ്റുകളും, രേഖകൾ തയാറാക്കലും നടന്നതായും യുവതി പറഞ്ഞു.
കിഡ്നി എടുക്കാം, 9 ലക്ഷം തരാമെന്നാണ് പറഞ്ഞത്. ഇതിനിടെ ടെസ്റ്റും കാര്യങ്ങളുമെല്ലാം നടക്കുന്നുണ്ടായിരുന്നു. ടെസ്റ്റിന്റെ സമയത്ത് തന്നെ ഇത് പുറത്ത് പറയാൻ പറ്റിയില്ല. ഭർത്താവിനെ പേടിച്ചാണ് ഒന്നും പറയാതിരുന്നതെന്നും യുവതി പറഞ്ഞു. നേരത്തെ പെരുന്തോടിയിൽ താമസിച്ചിരുന്ന ബെന്നി എന്ന ഇടനിലക്കാരൻ ഇപ്പോൾ വയനാട് കാട്ടിക്കുളത്താണ് താമസിക്കുന്നത്. ആദിവാസി മേഖലയിലെ ദാരിദ്ര്യം ചൂഷണം ചെയ്താണ് ബെന്നിയുടെ പ്രവർത്തനം.
Discussion about this post