തൃശൂര്‍: രണ്ടു വയസ്സുകാരന് പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. തൃശൂരില്‍ പഴുവിലിലാണ് സംഭവം. സിജോ- സീമ ദമ്പതികളുടെ മകന് ജെറമിയയാണ് മരിച്ചത്.
നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ഉടന്‍ പഴുവിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ജെറമിയയ്ക്ക് രണ്ടു സഹോദരങ്ങളുണ്ട്.
Discussion about this post