കൊച്ചി∙ ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയിൽ കണ്ടെത്തുമ്പോൾ, ഒപ്പമുണ്ടായിരുന്ന യുവാവ് കാമുകനെന്നു പൊലീസ്. മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി 12-കാരി പ്രണയത്തിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാമുകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. കടയിൽ സാധനം വാങ്ങാനായി പറഞ്ഞയച്ച കുട്ടിയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതാവുകയായിരുന്നു. തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ രാത്രിയോടെയാണ് അങ്കമാലിയിൽ നിന്നും കാമുകനും മറ്റൊരാൾക്കുമൊപ്പം 12-കാരിയെ കണ്ടെത്തിയത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് കുട്ടിയിലേക്ക് എത്താൻ സഹായകമായത്. പെൺകുട്ടി നടന്നു പോകുന്നതിന്റെയും രണ്ട് പേർ കുട്ടിയെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അങ്കമാലിയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്നിടത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
Discussion about this post