രാജ്കോട്ട് : ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരടക്കം 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവത്തിൽ ഇരുവരുടെ ഭാഗത്തു നിന്ന് ഗുരുതര അശ്രദ്ധയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണഅ നടപടി. എൻഒസി ഇല്ലാതെയാണ് ഗെയിമിങ് സെന്റർ പ്രവർത്തിച്ചിരുന്നതെന്നും വേണ്ടത്ര സുരക്ഷാ ചട്ടങ്ങൾ പാലിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പൊലീസ് ഇൻസ്പെക്ടർമാരായ വി.ആർ. പട്ടേൽ, എൻ.ഐ. റാത്തോഡ്, രാജ്കോട്ട് മുൻസിപ്പൽ കോർപറേഷൻ ടൗൺ പ്ലാനിങ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ജയ്ദീപ് ചൗധരി, അസിസ്റ്റന്റ് ടൗൺ പ്ലാനർ ആർ.എം.സി. ഗൗതം ജോഷി, രാജ്കോട്ട് റോഡ്സ് ആൻഡ് ബിൽഡിങ് വിഭാഗം ഡെപ്യൂട്ടി എക്സിക്യുട്ടിവ് എൻജിനിയർ എം.ആർ.സുമ എന്നിവർക്കെതിരെയാണ് നടപടി.
ഇന്നലെ വൈകിട്ട് തീപിടിത്തമുണ്ടായപ്പോൾ എഴുപതോളം പേർ ഗേയ്മിങ് സെന്ററിൽ ഉണ്ടായിരുന്നു. കാർ റേസിങ്ങിനായി രണ്ടായിരം ലിറ്ററോളം ഡീസൽ സൂക്ഷിച്ചതും അപകടത്തിൻ്റെ വ്യാപ്തി കുട്ടി. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നിരുന്നു. മരിച്ചവരിൽ 12 പേർ കുട്ടികളാണ്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതിനിടെ ഗെയിമിങ് സെന്‍റർ ഉടമ ഉൾപ്പെടെ ആറു പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു.
Discussion about this post