തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന കോഴയുടെ തനിയാവർത്തനമാണിതെന്നും സര്‍ക്കാര്‍ മദ്യ നയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണീ ഇടപാടെന്നും മദ്യനയയത്തില്‍ ഇളവ് കിട്ടാന്‍ ബാര്‍ ഉടമകള്‍ കോഴ നല്കാന് പിരിവിന് ആഹ്വാനം നല്‍കിയെന്ന ആരോപണത്തിൽ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിവറേജസ് ഔട്ട്ലെറ്റുകള് സ്വകാര്യവല്ക്കരിക്കാന് വരെ തീരുമാനം ഉണ്ടായി. എക്സൈസ്, ടൂറിസം വകുപ്പുകള്‍ ചര്‍ച്ച നടത്താന്‍ മന്ത്രിസഭ തീരുമാനം ഉണ്ടായോ?, മന്ത്രിസഭ അറിഞ്ഞാണോ യോഗം നടന്നത്?. എന്ത് കൊണ്ട് ഓണ്‍ലൈനായി യോഗം നടത്തി?, ഈ വിഷയത്തില്‍ സിപിഐഎമ്മിന് എന്താണ് പറയാന്‍ ഉള്ളത്? സംഭവിച്ചത് എന്താണ് എന്ന സത്യം ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എക്സൈസ്, ടൂറിസം വകുപ്പുകൾ ചേർന്ന് എടുത്ത തീരുമാനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ല. കേവലം പണപ്പിരിവ് മാത്രമായി പറയാൻ കഴിയില്ല. എക്സൈസ് മന്ത്രി രാജി വെക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. അതേസമയം മഴക്കാല പൂർവ ശുചീകരണം പോലും നടന്നിട്ടില്ല. ഈ സമയത്ത് ആണ് മന്ത്രി എം ബി രാജേഷ് വിദേശത്ത് പോയതെന്നും കെസുരേന്ദ്രന് കുറ്റപ്പെടുത്തി.
Discussion about this post