തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെനൻഷൻ. മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപിക്ക് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 31ന് സാബു വിരമിക്കാനിരിക്കെയാണ് സസ്പെന്ഷന്.
തമ്മനം ഫൈസല്‍ എന്ന ഗുണ്ടയുടെ വിട്ടിലെ വിരുന്നില്‍ ഡിവൈഎസ്പി പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാരെ നേരത്തെ സസ്പന്‍ഡ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഉടന്‍ സാബുവിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഡിജിപി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിയിരുന്നു.
Discussion about this post