ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മൺസൂൺ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശരാശരിയിലും 106% വരെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ലഭിച്ചേക്കുമെന്നാണ് വിവരം. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിലും പതിവിൽ അധികം മഴ ലഭിക്കും. ജൂൺ മാസത്തിലും സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. മധ്യ ഇന്ത്യയിലും തെക്കൻ ഇന്ത്യയിലും മൺസൂൺ സാധാരണയേക്കാൾ കൂടുതലായിരിക്കുമെങ്കിലും വടക്കുകിഴക്കൻ ഇന്ത്യയിൽ സാധാരണയിലും താഴെയും വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ സാധാരണ ലഭിക്കാറുള്ള രീതിയിലും മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു.
Discussion about this post