ഐസോൾ: റെമാൽ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ പ്രകൃതിക്ഷോഭത്തിൽ മിസോറാമിൽ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു. ഐസ്വാള്‍ ജില്ലയിലെ കരിങ്കൽ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിലാണ് 11 പേർക്ക് ജീവൻ നഷ്ടമായത്.
15 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചതെന്ന് മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ അറിയിച്ചു. കരിങ്കൽ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച 11പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. കൂടുതൽ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ലാൽദുഹോമ കൂട്ടിച്ചേർത്തു.
Discussion about this post