ന്യൂദല്‍ഹി: ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കരുതെന്ന് ഭരണഘടനയില്‍ തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കാനുള്ള പ്രതിപക്ഷത്തിന്റെ ഗൂഢലക്ഷ്യം ഒരിക്കലും നടക്കില്ലെന്നും അദേഹം വ്യക്തമാക്കി. വാരാണസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത്, ഗോത്ര, പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തില്‍ കൈ കടത്താന്‍ ആരേയും അനുവദിക്കില്ല. ജൂണ്‍ നാലോട് കൂടി പ്രതിപക്ഷത്തിന് എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് കാണാനാകുമെന്നും അദേഹം പറഞ്ഞു. വിഭജിച്ച് ഭരിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ രീതി. എന്നാലത് ഇപ്പോൾ വികസനത്തിന്റെ രാഷ്‌ട്രീയമായി മാറിയിരിക്കുകയാണ്. 10 വർഷം മുൻപുള്ള രാഷ്‌ട്രീയ സാഹചര്യം എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post