ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ശശി തരൂരിന്റെ പിഎ ശിവകുമാറിനെ ഡല്‍ഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 500 ഗ്രാം സ്വര്‍ണമാണ് ശിവകുമാറിന്റെ കൈയിൽ നിന്നും പിടിച്ചെടുത്തത്.
ദുബായില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശിവകുമാറില്‍ നിന്ന് സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച് കസ്റ്റംസ് ഇദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും, തൃപ്തികരമായ ഉത്തരമോ ആവശ്യമായ രേഖകള്‍ ഹാജരാക്കാനോ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ട്. ശിവകുമാറിന്റൊപ്പം മറ്റൊരാളും അറസ്റ്റിലായെങ്കിലും ഇയാള്‍ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.

