ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിൽ ഏഴ് ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സാധാരണ നിലയില്‍ ജൂണ്‍ 1 ന് എത്തേണ്ട് കാലവര്‍ഷം ഇത്തവണ രണ്ട് ദിവസം മുമ്പ് എത്തിച്ചേര്‍ന്നു. സംസ്ഥാനത്ത് വെളളിയാഴ്ചയോ വ്യാഴാഴ്ചയോ കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. ജൂണ്‍ 5ടെ കൂടുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മണ്‍സൂന്‍ വ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. റിമാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിന് കാരണമായി. കഴിഞ്ഞ രണ്ട് ദിവസമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്.
Discussion about this post