കൊച്ചി: എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് സിഎംആർഎൽ 1.72 കോടി രൂപ നൽകിയെന്നാണ് കോട്ടയം ജില്ലാ പഞ്ചായത്തംഗവും സിഎംആർഎല്ലിൽ മൈനോരിറ്റി ഷെയർഹോൾഡറുമായ ഷോൺ ജോർജ് നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്. എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഉപഹര്‍ജിയില്‍ കോടതി ഇടപെട്ടില്ലെന്നും. അന്വേഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കില്‍ വീണ്ടും ഹര്‍ജിയുമായി കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജനുവരി 31ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്. അതിനിടെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയില്‍ കോടതി ജൂലായ് 15 ന് വിശദ വാദം കേള്‍ക്കും. ഹര്‍ജിയില്‍ അധിക സത്യവാംഗ്മൂലം നല്‍കാനുണ്ടെന്ന് എസ്എഫ്ഐഒ അറിയിച്ചു.
Discussion about this post