പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ വള്ളി.കെ (26) ആണ് മരിച്ചത്. വളഞ്ചേരിയിലെ ഒരു ആശുപത്രിയില്‍ ലാബ് ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അരിവാള്‍ രോഗത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്നു വള്ളി.
അവശതക കാരണം ഇന്ന് പുലർച്ചെയോടെ വള്ളിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എട്ട് മണിയോടെയാണ് വള്ളി മരണത്തിന് കീഴടങ്ങുകയായിരുന്നു. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം.ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കണ്ടുവരുന്നുണ്ടെന്നാണ് യുഎന്നിന്റെ കണക്കുകൾ.
Discussion about this post