തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിലാക്കി മാനസിക രോഗിയായ മകന് വീടിന് തീവെച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. അമ്മ വീടിനു പുറകുവശം വഴി ഇറങ്ങിയോടി. നാട്ടുകാര്‍ ഉടനെത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി. ബിനു മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളിൽ ചെമ്പൻ ബിനു എന്നു വിളിക്കുന്ന ബിനു മദ്യ ലഹരിയിൽ സ്വന്തം വീട് കത്തിക്കുകയായിരുന്നു. പരിസരവാസികൾക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബൾബുകളും ജനലുകളും അടിച്ചു തകർക്കും. മദ്യപിച്ചു കഴിഞ്ഞാൽ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്.
രാവിലെ 10 മണിയോടെയാണ് വീടിനു തീയിട്ടത്. ഒറ്റ നില വീട്ടിലെ ടൈൽസും സാധന സാമഗ്രികളും കത്തി നശിച്ചു. ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ നേരത്തേ നിരവധി പരാതി നൽകിയിട്ടുണ്ട്. മുന്‍പ് ജയിലിലും കിടന്നിട്ടുണ്ട്.
Discussion about this post