ന്യൂഡല്‍ഹി: കനത്ത ചൂടും ഉഷ്ണതരംഗവും വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജലം വിട്ടുതരാന്‍ ഹരിയാനയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. ജലഉപഭോഗം ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു മാസത്തേക്ക് അധിക ജലം നല്‍കണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ ആവശ്യം.
ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് ദേശീയ തലസ്ഥാനത്തേക്ക് ഒരു മാസത്തേക്ക് വെള്ളം നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും അഭ്യര്‍ഥിച്ചു. അതേ സമയം ഡല്‍ഹി കടുത്ത ജലക്ഷാമം നേരിടുമ്പോഴും ലഭിക്കേണ്ട ജലം പോലും ഹരിയാന വിട്ടു നല്‍കുന്നില്ലെന്ന് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി അതിഷി ആരോപിച്ചു.
നിലവിൽ ഡല്‍ഹിയിലെ സഞ്ജയ് കോളനിയിൽ ആകെ എത്തുന്നത് ഒരു വെള്ളടാങ്കറാണ്. ആയിരത്തിലധികം പേർ താമസിക്കുന്ന ഈ കോളനിയിൽ വെള്ളം ശേഖരിക്കാനായി നീണ്ട നിരയാണുള്ളത്. വെള്ളത്തിനായി മണിക്കൂറുകളാണ് ഇവിടെയുള്ളവർ കാത്തിരിക്കുന്നത്. ചൂടുകനക്കുമ്പോൾ വെള്ളം കിട്ടാക്കനിയാകുന്നുവെന്ന് ഇവിടുത്തെ മനുഷ്യർ പറയുന്നു. അതേസമയം,ജലക്ഷാമം പരിഹരിക്കാൻ അടിയന്തരനടപടികൾ സ്വീകരിച്ചെന്നാണ് സർക്കാർ പറയുന്നത്.
Discussion about this post