ന്യൂദൽഹി: ദൽഹി- ദുബായ് വിമാനത്തിന് ബോംബ് ഭീഷണി. ദൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇ മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. അതെ സമയം സന്ദേശം വ്യജമാണെന്നും, രാജ്യതലസ്ഥാനത്ത് നടക്കുന്ന വ്യാജ കോളുകളുടെ പരമ്പരയിൽപെട്ട ഭീഷണിയാണിതെന്നും പോലീസ് വ്യക്തമാക്കി
തിങ്കളാഴ്ച രാവിലെ 9.35നാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ദൽഹി പോലീസ് അറിയിച്ചു. ജൂൺ 17 ന് രാവിലെ 9:35 ന്, ഐജിഐ എയർപോർട്ടിലെ ദൽഹി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) ഓഫീസിൽ ദൽഹി-ദുബായ് വിമാനത്തിനുള്ളിൽ ബോംബ് ഉണ്ടാകുമെന്നായിരുന്നു ഭീഷണി പോലീസ് പറഞ്ഞു.
ഭീഷണി ലഭിച്ചതിനെ തുടർന്ന് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നുംപോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ദൽഹിയിലെ നിരവധി മ്യൂസിയങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. പിന്നീട് ഇത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു ദൽഹിയിലെ റെയിൽവേ മ്യൂസിയം ഉൾപ്പെടെ 10-15 മ്യൂസിയങ്ങളിലേക്ക് ബോംബ് ഭീഷണി ഇമെയിലുകൾ വഴി അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് മ്യൂസിയങ്ങളിൽ നിന്നും ബോംബുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മെയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു
Discussion about this post