തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്ക് പോയ ബസുകൾ ഇന്നലെ അർധരാത്രി തമിഴ്നാട് തടഞ്ഞു. തമിഴ്നാട്ടിലൂടെയുള്ള അന്തർസംസ്ഥാന ബസ് യാത്ര തർക്കം മൂലമാണ് ബസ് തടഞ്ഞത്. തുടർന്ന് യാത്രക്കാരെ ബസിൽനിന്ന് ഇറക്കിവിട്ടു. വൺ ഇന്ത്യ വൺ ടാക്സിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം.
തമിഴ്നാട് നാഗർകോവിൽ ഭാഗത്തായാണ് ബസ് തടഞ്ഞത്. മലയാളികളായ വിദ്യർത്ഥികളായിരുന്നു ബസ്സിലെ ഭൂരിഭാഗം യാത്രക്കാരും. മറ്റ് ഏതെങ്കിലും ബസിൽ യാത്ര തുടരാൻ തമിഴ്നാട് എംവിഡി ഉദ്യോഗസ്ഥർ ഇവർക്ക് നിർദേശം നൽകുകയും ചെയ്തു.
കഴിഞ്ഞദിവസം കേരളത്തിൽനിന്നു തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ബസുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ കടുത്ത നിലപാട് കാരണമാണ് സർവീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകൾ പറയുന്നു. വൺ ഇന്ത്യ വൺ ടാക്സ് പദ്ധതി പ്രകാരം നികുതി അടച്ചതാണെന്നും എന്നാൽ ഇതു തമിഴ്നാട് മോട്ടർ വാഹന വകുപ്പ് അംഗീകരിക്കുന്നില്ലെന്നും സംസ്ഥാനത്തെ ബസ് ഉടമകൾ വ്യക്തമാക്കുന്നു തമിഴ്നാട്ടിൽ റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ഉയർന്ന നികുതി വേണമെന്ന് നിലപാടെടുത്തതോടെയാണ് സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നതെന്നും ബസ് ഉടമകൾ പറയുന്നു .
Discussion about this post