തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ രമേശ് ചെന്നിത്തലയെ ഒതുക്കാൻ വിഡി സതീശൻ വിഭാഗത്തിൻ്റെ നീക്കം. യുഡിഎഫ് യോഗത്തില്‍ സംസാരിക്കാൻ ചെന്നിത്തലയെ വിളിച്ചിരുന്നില്ല. ഇതിൽ പ്രകോപിതനായ ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തില്ല. യുഡിഎഫ് ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തില്‍ സംസാരിച്ചെങ്കിലും രമേശ് ചെന്നിത്തലയെ സംസാരിക്കാൻ ക്ഷണിച്ചിരുന്നില്ല.
കോൺഗ്രസ്സിനുള്ളിൽ വി ഡി സതീശൻ രമേശ് ചെന്നിത്തല ശീതയുദ്ധം ശക്തി പ്രാപിക്കുകയാണ് എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ചെന്നിത്തല മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്നുണ്ട്. ഇതിന് തടയിടാനും, ചെന്നിത്തലയെ ഒതുക്കാനുമാണ് വി.ഡി സതീശൻ വിഭാഗം ലക്ഷ്യമിടുന്നത്.
Discussion about this post