ന്യൂഡൽഹി: പാർലമെന്റിൽ ഭരണഘടന ഉയർത്തിപ്പിടിച്ചു നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകൾ സെപ്റ്റംബർ 6 ന് തന്റെ സിനിമ ‘എമർജൻസി’ പുറത്തിറങ്ങുമ്പോൾ കാണാമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ റനൗട്ട്. കങ്കണ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് എമർജൻസി
ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്നും, ഈ സിനിമയുടെ നിർമാണ ഘട്ടങ്ങളിൽ ഒരുപാടു ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതായും കങ്കണ അഭിപ്രായപ്പെട്ടു. സ്വന്തമായി ഫണ്ട് കണ്ടെത്തിയും ആഭരണങ്ങൾ വിറ്റുമാണു സിനിമ പൂർത്തിയാക്കിയത്. ഈ ചിത്രം നിർമിച്ചിരിക്കുന്നത് രാജീവ് ഗാന്ധി എഴുതിയ പുസ്തകവും അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നുതന്നെ ലഭിച്ച ആധികാരിക രേഖകളുടെയും അടിസ്ഥാനത്തിലാണെന്നും കങ്കണ വ്യക്തമാക്കി
1975–ൽ ഇന്ദിരാ ഗാന്ധി നടപ്പിലാക്കിയ അടിയന്തരാവസ്ഥ പ്രമേയമാക്കിയാണ് കങ്കണ ‘എമർജൻസി’ ഒരുക്കുന്നത്. ചിത്രത്തിലെ മുഖ്യകഥാപാത്രമായ ഇന്ദിരാ ഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്നതും കങ്കണയാണ്. മലയാളി താരം വിശാഖ് നായരാണ് ചിത്രത്തിൽ സഞ്ജയ് ഗാന്ധിയായി എത്തുന്നത്. അതെ സമയം അടിയന്തിരാവസ്ഥ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോൺഗ്രസ്സിനെ രൂക്ഷമായി വിമർശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
Discussion about this post