കോഴിക്കോട്: കടകളിൽ വിളിച്ചു കയറ്റാൻ കച്ചവടക്കാർ അശ്ളീല ചുവയിലുള്ള സംസാരവും, ദ്വയാർത്ഥ പ്രയോഗവും നടത്തുന്നുവെന്ന് മിട്ടായിത്തെരുവിലെ കച്ചവടക്കാർക്കെതിരെ പരാതി. മിട്ടായി തെരുവിൽ എത്തുന്നവരെ മുന്നോട്ടു പോകാൻ സാധിക്കാത്ത വിധം തടഞ്ഞു നിർത്തി, കടകളിൽ കയറ്റാൻ ശ്രമിക്കുന്നുവെന്നും, പെൺകളോടും, മറ്റ് സ്ത്രീകളോടും അശ്ളീല പരാമർശവും നടത്തുന്നുവെന്നാണ് പരാതി. നിരവധി പേരാണ് ഇത്തരത്തിൽ പരാതിയുമായി രംഗത്ത് വരുന്നത്. സമാനമായ പരാതിയിൽ പോലീസ് കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെ പരാതിയുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. കടയിൽ എത്തുന്ന പെൺകുട്ടികളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച്, ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്
പരാതികൾ വ്യാപകമായതോടെ മിട്ടായി തെരുവിലെ അനാശാസ്യ പ്രവണതയ്‌ക്കെതിരെ നടപടി ശ്കതമാക്കാനാണ് പോലീസ് തീരുമാനം. അശ്ളീല ചുവയുള്ളതും, ദ്വയാർത്ഥത്തിലുള്ള സംസാരവും ഉണ്ടാവുന്നതായി പോലീസും സമ്മതിക്കുന്നുണ്ട്. വഴികളിലേക്കിറങ്ങി നിന്ന് ആളുകളെ വിളിച്ച് കടകളിലേക്ക് കയറ്റേണ്ടതില്ലെന്ന് നേരത്തെ വ്യാപാരികൾ തീരുമാനിച്ചിരുന്നെങ്കിലും അത് നടപ്പിലായിട്ടില്ല.
അതെ സമയം ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ വരും ദിവസങ്ങളിൽ കർശനമായ നടപടിയെടുക്കാനാണ് പോലീസ് തീരുമാനം
Discussion about this post